Society Today
Breaking News

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സിനു മാത്രമായുള്ള കമ്പനിയായ മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കേരളത്തിലേയും ഇന്ത്യയിലുടനീളവുമുള്ള സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. ആരോഗ്യ ക്ഷേമത്തിനായുള്ള വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാനും നവീനമായ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ പുതിയ വിഭാഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കേരളം, ആന്ധ്രാ പ്രദേശ്, കര്‍ണാടക, തെലുങ്കാന, തമിഴ്‌നാട് എന്നിവ ഉള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ മേഖലയില്‍ നിന്ന് മികച്ച വളര്‍ച്ചയാണു കൈവരിച്ചിട്ടുള്ളതെന്ന് മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സപ്‌ന ദേശായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണ മേഖലയില്‍ നിന്ന് 37 ശതമാനം വളര്‍ച്ചയോടെ  500 കോടി രൂപയിലേറെ ഗ്രോസ് റിട്ടണ്‍ പ്രീമിയം കമ്പനി നേടി. മണിപാല്‍ സിഗ്‌നയ്ക്ക് 20,000ത്തിനടുത്ത് അഡൈ്വസര്‍മാരാണുള്ളത്. അയ്യായിരത്തോളം പോയിന്റ് ഓഫ് സെയില്‍സ് കേന്ദ്രങ്ങളും 25 ബ്രാഞ്ച് ഓഫിസുകളും ദക്ഷിണേന്ത്യയിലുണ്ട്. കമ്പനിക്ക് ദക്ഷിണേന്ത്യയില്‍ 3300ത്തില്‍ ഏറെ ആശുപത്രികളുടെ ശൃംഖലയാണുള്ളത്. രാജ്യത്ത് ആകെ 8700ല്‍ പരം ആശുപത്രികളുടെ ശൃംഖലയും ഉണ്ട്. ദക്ഷിണ മേഖലയിലെ വികസന പദ്ധതികളുടെ ഭാഗമായി മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് 24 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ബ്രാഞ്ച് ഓഫിസുകള്‍ ആരംഭിക്കാനും കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും 10,000ത്തോളം ഏജന്റുമാരെ നിയോഗിക്കുവാനും ഉദ്ദേശിക്കുന്നുണ്ടെന്നും സപ്‌ന ദേശായി പറഞ്ഞു.ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്റീച്ചറിന്റെ കാര്യത്തില്‍ കേരളം ഏറ്റവും ഉയര്‍ന്ന രണ്ടാം സ്ഥാനത്താണെന്നും ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്നും സപ്‌ന ദേശായി പറഞ്ഞു.

ചികില്‍സാ ചെലവിന്റെ 68 ശതമാനത്തോളം റിട്ടയര്‍മെന്റിനായുള്ള സമ്പാദ്യത്തില്‍ നിന്നു വക മാറ്റിയോ പേഴ്‌സണല്‍ ലോണ്‍ എടുത്തോ  സ്വര്‍ണമോ മറ്റ് ആസ്തികള്‍ വിറ്റോ ആണു സ്വരൂപിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ആരോഗ്യ സേവനത്തിനായുളള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ തങ്ങളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വഴി സാധ്യമാകുമെന്നും സപ്‌ന ദേശായി പറഞ്ഞു.ജീവിത ശൈലീ രോഗങ്ങള്‍, പകരുന്നതും അല്ലാത്തുമായ രോഗങ്ങള്‍ തുടങ്ങിയവ അപായകരമായ രീതിയില്‍ നിലനില്‍ക്കുന്നത് ഇവ നേരിടാന്‍ അടിയന്തര നീക്കങ്ങള്‍ നടത്തേണ്ടതിനെ കുറിച്ച് ചൂണ്ടിക്കാട്ടുന്നതായി മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്  ഹെഡ് ഓഫ് പ്രൊഡക്ട്‌സ് ആഷിഷ് യാദവ് പറഞ്ഞു. ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള നിരവധി ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങളാണ് മണിപാല്‍ സിഗ്‌ന നല്‍കുന്നത്. 50 ലക്ഷം രൂപ മുതല്‍ മൂന്നു കോടി രൂപ വരെയുള്ള പരിരക്ഷാ തുകകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്ന സമഗ്ര ആരോഗ്യ സേവന ഫിനാന്‍സിങ് നല്‍കുന്ന മണിപാല്‍ സിഗ്‌ന ലൈഫ്‌ടൈം ഹെല്‍ത്ത് പ്ലാന്‍ ഇത്തരത്തില്‍ ഒരു പദ്ധതിയാണ്.

രാജ്യത്തിനകത്തും പുറത്തുമുള്ള ആരോഗ്യ സേവന ആവശ്യങ്ങള്‍ക്ക് ഇതു സഹായകമാകും.  മാതാപിതാക്കളില്‍നിന്ന് അകന്നു കഴിയുന്ന പ്രവാസികള്‍ക്ക് വേണ്ടിയുള്ള സ്‌പെഷലൈസ്ഡ് മണിപാല്‍ സിഗ്‌ന പ്രൈം സീനിയര്‍ പ്ലാന്‍ വഴി മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുള്ള നവീനമായ സംവിധാനങ്ങളാണു നല്‍കുന്നത്. വൈദ്യ പരിശോധനയില്ലാതെ തന്നെ പദ്ധതിയുടെ 91ാം ദിവസം മുതല്‍ നിലവിലുള്ള രോഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് പ്രൈം സീനിയര്‍ പ്ലാന്‍.ഇതിനു പുറമെ മണിപാല്‍ സിഗ്‌ന പ്രോഹെല്‍ത്ത് പ്ലാന്‍ ഡയബറ്റീസ്, ഒബിസിറ്റി, ആസ്ത്മ, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള അവസരവും പ്രദാനം ചെയ്യുന്നു. കാഷ്‌ലെസ് ഒപിഡി  സേവനവും മണിപാല്‍ സിഗ്‌ന പ്രോ ഹെല്‍ത്ത് പ്രൈമില്‍ അവതരിപ്പിക്കുന്നുണ്ട്. ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, നിര്‍ദ്ദിഷ്ട രോഗപരിശോധനകള്‍, ഫാര്‍മസി ചെലവുകള്‍ തുടങ്ങി പലപ്പോഴും പോക്കറ്റില്‍ നിന്നു നല്‍കേണ്ടി വരുന്നവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ നോണ്‍ മെഡിക്കല്‍ ചെലവുകള്‍ക്കും ഇതിലൂടെ പരിരക്ഷ നല്‍കുന്നുണ്ട്.മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ ഉല്‍പന്ന നിര അടക്കമുളളവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ . ംംം.ാമിശുമഹരശഴിമ.രീാ/വലമഹവേശിൗെൃമിരല ല്‍ ലഭ്യമാണ്. സൗത്ത് ഇന്ത്യാ സോണല്‍ ഹെഡ് ധര്‍വേസ് മുഹമ്മദും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Top